ഭാര്യയുടെ സ്വത്ത്; അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി

തിരുവനന്തപുരം: സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് മറച്ചുവെച്ച സംഭവത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയാണ് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി.

ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ചീഫ് സെക്രട്ടറിക്ക് പരാതി അയക്കുകയും അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയുമായിരുന്നു. സ്വന്തം പേരിലും രണ്ടാം ഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കള്‍ മറച്ചുവെച്ച് തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *