തമിഴ്‌നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്‍കെ നഗറിലേതെന്ന് അണ്ണാ ഡിഎംകെ വിമത സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍. ആര്‍കെ നഗര്‍ ഉപതെരഞ്ഞേടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദിനകരന്‍ പ്രതികരിച്ചത്.
ഫലം പൂര്‍ണമായി പുറത്തുവന്നില്ലെങ്കിലും ലീഡ് നിലയില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറുകയാണ് ദിനകരന്‍. ആര്‍കെ നഗറിലെ ജനവിധി തനിക്ക് അനുകൂലമാണ്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാര്‍ഥിയെയാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും മധുര വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ദിനകരന്‍ അറിയിച്ചു.
എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളില്‍ ദിനകരന്‍ കാഴ്ച വെയ്ക്കുന്നത്. നിലവില്‍ 10,000മേല്‍ വോട്ടുകള്‍ക്കു മുന്നിലാണു ദിനകരന്‍. അതിനിടെ, ദിനകരന്റെ ലീഡ് ഉയരുന്നതില്‍ അമര്‍ഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു സംഘര്‍ഷം.
