കല്‍പ്പറ്റ: ശബരിമല സീസണ്‍ ആയതോടെ വാഹനത്തിരക്കു കൂടിയതിനാല്‍ വയനാട് താമരശ്ശേരി ചുരം വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ്. ശബരിമല സീസണ്‍ ആയതോടെ വാഹനത്തിരക്കു കൂടിയത്. ആയതിനാല്‍ ചുരത്തില്‍ മണിക്കൂറുകള്‍ നീണ്ട കുരുക്കാണുളളത്.
അതിനാല്‍ യാത്രയ്ക്കായി ബത്തേരി, മാനന്തവാടി ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി കോഴിക്കോട്ടേക്കും കോഴിക്കോടു നിന്ന് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുവരുന്ന ചരക്ക് വാഹനങ്ങള്‍ താമരശ്ശേരി ജംക്ഷനില്‍ നിന്ന് ഉള്ളിയേരിപേരാമ്പ്ര വഴി കുറ്റ്യാടി ചുരം വഴിയും യാത്ര ചെയ്യണമെന്ന് പൊലീസ് വ്യക്തമാക്കി.
