ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ പിന്‍വലിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലിന്റെ നിര്‍മാണവേളയില്‍ മതിയായ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ പിന്‍വലിക്കാന്‍ ബോര്‍ഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇന്ന് ചേര്‍ന്ന അടിയന്തരയോഗത്തിന് ശേഷം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ബോര്‍ഡിന്റെ നിലപാട് അറിയിക്കുമെന്നും ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ പ്രതിനിധീകരിച്ച് സജ്ജാദ് നൊമാനി അറിയിച്ചു.
