കോഴിക്കോട്: ദേശീയ പെന്‍ഷന്‍ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 1 മുതല്‍ 6 വരെ പി.എഫ്ആര്‍.ഡി.എ, എന്‍.പി.എസ് സേവനവാരമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ പെന്‍ഷന്‍ പദ്ധതി വരിക്കാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഫെബ്രുവരി 5 ന് കോഴിക്കോട് ജില്ലാ ട്രഷറിയിലും പരിധിയിലുള്ള എല്ലാ സബ് ട്രഷറികളിലും സൗകര്യമൊരുക്കുന്നു. വരിക്കാര്‍ക്ക് തങ്ങളുടെ സ്ഥാപനം ഇടപാടുകള്‍ നടത്തുന്ന ട്രഷറിയുമായി ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാട്രഷറി ഓഫീസര്‍ അറിയിച്ചു.
