പാണ്ടിക്കാട് : മലപ്പുറം പാണ്ടിക്കാട്ട് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പാലായില്‍ നിന്നും ബാംഗളൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീസക്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരക്കായിരുന്നു അപകടം. അപകടത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു. ബംഗളൂരുവില്‍ നിന്നും നിലമ്പൂരിലേക്കു പോകുകയായിരുന്ന ബസും കണ്ണൂരിലേക്കു വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ രമീസ് , ഇല്ല്യാസ് എന്നിവരാണ് മരിച്ചത്.
