സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്നു: എസ്.വൈ.എസ് ഡ്രൈഡേ ദിനാചരണം മാതൃകയായി

മലപ്പുറം: 604 യൂനിറ്റുകളില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി മഴക്കാല, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഡ്രൈഡേ ദിനാചരണം മാതൃകയായി. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിച്ചാണിതിന് തുടക്കം കുറിച്ചത്. മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് അഡ്വ.കെ. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.
ദിനാചരണ ഭാഗമായി പ്രവര്‍ത്തകരുടെ വീടും പരിസരവും, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങളുമാണ് ശുചീകരിച്ചത്. ജില്ലയിലെ 2375 ടീം ഒലീവ്, 550 അംഗ ടീം സാന്ത്വനം 24 അംഗങ്ങളുമാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഭാഗമായി സര്‍ക്കിള്‍ കമ്മികളുടെ നേതൃത്വത്തില്‍ ടൗണുകള്‍, ബസ് സ്റ്റാന്റ് , മറ്റു പൊതുസ്ഥലങ്ങളും അണുനശീകരണവും നടത്തി.
വിവിധ സോണ്‍ കേന്ദ്രങ്ങളില്‍ കുറ്റമ്പാറ അബ്ദു റഹ്‌മാന്‍ ദാരിമി, എ മുഹമ്മദ് പറവൂര്‍, പി.എം മുസ്തഫ കോഡൂര്‍ ,സി കെ. എം പാങ്ങ് ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.ഷൗക്കത്തലി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സി.എ. അന്‍വര്‍ , ഉബൈദുല്ലാഹി സഖാഫി ചുങ്കത്തറ , സുള്‍ഫിക്കറലി അരീക്കോട് , നജ്മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍, അബൂബക്കര്‍ സഖാഫി തോട്ടു പൊയില്‍, മുജീബ് റഹ്‌മാന്‍ അരിമ്പ്ര, പി കെ ശാഫി വെങ്ങാട്, അലി സഖാഫി എടവണ്ണപ്പാറ, അബ്ദു റഊഫ് ജൗഹരി പുളിക്കല്‍, സയ്യിദ് മുര്‍തള ശിഹാബ്, ഹസൈനാര്‍ ബാഖവി വണ്ടൂര്‍ നേതൃത്വം നല്‍കി.
സര്‍ക്കിള്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്കാവശ്യമായ ആവശ്യവസ്തുക്കള്‍ ഇതിനോടനുബന്ധമായി നല്‍കുന്നുണ്ട്. പുലാമന്തോള്‍ കോവി ഡ് പ്രാഥമിക പരിശോധന കേന്ദ്രത്തിലേക്ക് അര ലക്ഷം രൂപയുടെ ആവശ്യവസ്തുക്കള്‍ ഇതിനകം ലഭ്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *