റെയില്‍വേ സ്റ്റേഷനിലെ മുറിക്കുള്ളില്‍ യുവതിയെ പീഡിപ്പിച്ചു: 2 ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലെ മുറിക്കുള്ളില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ 2 ജീവനക്കാര്‍ അറസ്റ്റില്‍. പീഡനത്തിനു കൂട്ടുനിന്ന മറ്റ് 2 ജീവനക്കാരെയും പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ വകുപ്പ് ജീവനക്കാരായ സതീഷ് കുമാര്‍ (35), വിനോദ് കുമാര്‍ (38), മംഗള്‍ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണു പിടിയിലായത്.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി പ്രതികളിലൊരാളുമായി ഒരു വര്‍ഷം മുന്‍പാണു പരിചയപ്പെടുന്നത്. യുവതിക്കു ജോലി നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. മകന്റെ പിറന്നാള്‍ ആഘോഷത്തിനു ജീവനക്കാരന്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണു രാത്രി പത്തരയോടെ യുവതി കീര്‍ത്തി നഗര്‍ മെട്രോ സ്റ്റേഷനിലെത്തിയത്.
തുടര്‍ന്നു യുവതിയെ ജീവനക്കാരന്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് പ്ലാറ്റ്‌ഫോമിനു സമീപമുള്ള മുറിയില്‍ ഇരുത്തിയ ശേഷം സുഹൃത്തുമൊത്തു പീഡിപ്പിച്ചെന്നാണു പരാതി. മുറിക്കു പുറത്തു കാവല്‍ നിന്നതിനാണു മറ്റു 2 ജീവനക്കാരെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *