ബസില്‍ യാത്രക്കാരിയെ ഭീഷണിപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത സ്ത്രീകള്‍ പിടിയില്‍

കിളിമാനൂര്‍: കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയെ ഭീഷണിപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റുചെയ്തു.

ചെന്നൈ വിജയനഗര്‍ കോളനിയില്‍ ശാന്തി. എല്‍ (45), ലക്ഷ്മി. ആര്‍ (40) എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ആറാംതാനത്ത് വച്ചായിരുന്നു സംഭവം.

മുതുവിളയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന കല്ലറ സ്വദേശി റോഷിക കുമാരിയുടെ വാനിറ്റി ബാഗും പണവുമടങ്ങിയ പഴ്സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകള്‍ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

റോഷിക ബഹളംവച്ചതിനെ തുടര്‍ന്ന് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് യുവതികളെ തടഞ്ഞുവച്ച ശേഷം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പരാതിയില്‍ കേസെടുത്തശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ എസ്.എച്ച്‌.ഒ എസ്. സനൂജിന്റെ നേതൃത്വത്തില്‍ എസ്.ഐ വിജിത്ത്. കെ നായര്‍, ജി.എസ്,ഐ രാജേന്ദ്രന്‍ ഷജിം, എസ്.സി.പി.ഒ രജിത്ത് രാജ്, സി.പി.ഒ അജി, ഡ.ബ്ല്യു.സി.പി.ഒ ശ്രീക്കുട്ടി, നസീഹത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *