പീഡനക്കേസില്‍ അമ്പതുകാരന്
അഞ്ചുവര്‍ഷം തടവ് ശിക്ഷ

പെരിന്തല്‍മണ്ണ:പത്തുവയസുകാരിയെ പീഡിപ്പിച്ച 50 കാരന് അഞ്ചുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാതായിക്കര മണ്ണിങ്ങത്തൊടി മൊയ്തുട്ടിയെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു.
2018 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടിലേക്കു പോകുന്നതിനിടയിലാണ് സംഭവം.
പെരിന്തല്‍മണ്ണ പോലീസ് ആണ് കേസ്് രജിസ്റ്റര്‍ ചെയ്തത്. സബ് ഇന്‍സ്‌പെക്ടറായിരുന്ന രമാദേവിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്‌ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും .

Leave a Reply

Your email address will not be published. Required fields are marked *