ഒരുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി;ബിനോയ് വിശ്വം

രുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി, തൃശ്ശൂരില്‍ എല്ലാ പോസ്റ്ററുകളിലും ഒരു ഗ്യാരന്റി കണ്ടു.

മോദിക്ക് മാത്രമേ ഇതിന് കഴിയൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് എല്ലാം. പഴയ ചാക്കിനെക്കാള്‍ കഷ്ടമാണ് മോദിയുടെ ഗ്യാരന്റി. വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ പറഞ്ഞയച്ചത് രാഷ്ട്രീയമായ ദൂരക്കാഴ്ചയില്ലായ്മയാണ്. ഒറ്റ ബിജെപിക്കാര്‍ ജയിക്കില്ല എന്ന് ഉറപ്പുള്ള കേരളത്തിലല്ല രാഹുല്‍ മത്സരിക്കേണ്ടത്. ഉത്തരേന്ത്യയിലാണ് രാഹുല്‍ മത്സരിക്കേണ്ടത്.

സുരേഷ് ഗോപി പെരുമാറ്റച്ചട്ടലംഘനം നടത്തുന്നു. പണം വിതരണം ചെയ്ത് വോട്ട് ഉറപ്പിക്കാനാണ് നീക്കം. സുരേഷ് ഗോപിയുടേത് രാജവാഴ്ചയുടെ ഭാഷ. രാജകാലം കടന്നുപോയി ജനാധിപത്യം വന്നുവെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടക്കുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *