മലപ്പുറം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 21 ന് (ബുധന്‍) വൈകീട്ട് നാലു മണിക്ക് ജില്ലാ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം കോട്ടപ്പടി കിഴക്കേതല മച്ചിങ്ങല്‍ ബൈപാസിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പൊതു സമ്മേളനം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന നേതാക്കളും പൊതു സമ്മേളനത്തില്‍ സംസാരിക്കും. മഖ്യ മന്ത്രി പങ്കെടുക്കുന്ന വ്യത്യസ്ത മേഖലയിലുള്ളവരുടെ യോഗം രാവിലെ 10.30 മണിക്ക് റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവരെ കേള്‍ക്കുന്നതിനായി മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നു. ജില്ലയിലെ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവരെ കേള്‍ക്കുന്നതിനായി മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ജില്ലയിലെ വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ടവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം സംഘടിപ്പിച്ച മെഗ പ്രദര്‍ശന -വിപണന- ഭക്ഷ്യ-കലാമേള മെയ് 7 മുതല്‍ 13 വരെ കോട്ടക്കുന്നില്‍ സംഘടിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ പ്രദര്‍ശന മേളയുടെ ഭാഗമായി. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള കലാകാരന്മാര്‍ പങ്കെടുത്ത കലാമേള മലപ്പുറത്തിന്റെ സാംസ്‌കാരികോത്സവമായി മാറി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന് വലിയ സ്വീകാര്യതയോടെയാണ് ജില്ലയിലെ ജനങ്ങള്‍ നോക്കി കാണുന്നത്. ഇതിന്റെ ഒരു നേര്‍സാക്ഷ്യമായിരിക്കും 21 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജില്ലാ റാലിയെന്നും ബാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ കണ്‍വീനര്‍ പി. കെ. കൃഷ്ണദാസ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അഡ്വ: കെ പി സുമതി,കെ പി രാമനാഥന്‍, ജോണി പുല്ലന്താണി, നാസര്‍ പുല്‍പ്പറ്റ, മുഹമ്മദലി, സമദ് പി കെ മജീബ് ഹസ്സന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
