രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ലഹരിവിരുദ്ധ റാലി

ലഹരിമാഫിയയ്ക്കെതിരെ പൊതുജനപ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ~ ควी – Walk against Drugs ജനസാന്നിധ്യം കൊണ്ട് ആവേശകരമായി. രാവിലെ ആറുമണിക്ക് പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മുൻസിപ്പൽ ടൗൺ സ്ക്വയർ വരെ നടന്ന റാലിയിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. രാഷ്ട്രീയ പ്രമുഖർ, സാംസ്‌കാരിക പ്രവർത്തകർ, വിദ്യാർഥികൾ വീട്ടമ്മമാർ തുടങ്ങി വിവിധ തുറകളിൽ നിന്നുള്ളവർ ആറുമണിക്കു തന്നെ എത്തിച്ചേരുകയും മുൻസിപ്പൽ ടൗൺ സ്ക്വയറിൽ പ്രതിജ്ഞ ചൊല്ലി പിരിയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *