പത്തനംതിട്ട: പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള കയര്‍ ഫെയറില്‍ ചൊവ്വാഴ്ച കാര്‍ഷിക സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ജെയിംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലോചന ദേവി, ബ്ലോക്ക് പഞ്ചായത്തംഗം മിനി വിനോദ്, കോന്നി ഗ്രാമ പഞ്ചായത്തംഗം കെ.ജി മാത്യു, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം റിട്ട.ഡയറക്ടര്‍ ഡോ.ജോര്‍ജ് വി.തോമസ്, പ്രോജക്ട് ഓഫീസര്‍ ആര്‍.അശോക് കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ‘ഫയലില്‍ കുരുത്ത് വയലില്‍ വിളഞ്ഞത്’ എന്ന പേരില്‍ നടന്ന കാര്‍ഷിക സെമിനാറില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ടി.കെ സജീവ് വിഷയാവതരണം നടത്തി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു കര്‍ഷകരാണ് സെമിനാറില്‍ പങ്കെടുത്തത്
