മങ്കട: യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയ മങ്കട ചേരിയം ഹൈസ്‌കൂളിന് കെട്ടിടം പണിയുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി മങ്കട എം എല്‍ എ റ്റി എ അഹമ്മദ് കബീര്‍ അറിയിച്ചു. മണ്ഡല ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് ഫണ്ട് അനുവദിച്ചത്. ഹൈസ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്തതിനാല്‍ ക്ലാസ് റൂമുകളുടെ അപര്യാപ്തത വാര്‍ഡ് മെമ്പറും പി.റ്റി.എ കന്മിറ്റിയും ശ്രദ്ധയില്‍പ്പെടുത്തുകയും, സ്‌കൂള്‍ സന്ദര്‍ശന വേളയില്‍ എം എല്‍ എക്ക് ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ഫണ്ട് അനുവദിച്ചത്.
