പ്രശ്‌നമുണ്ടാക്കുന്നത് വ്യാജമദ്യലോബി

തിരുവനന്തപുരം : ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകള്‍ക്ക് ലൈസന്‍സ് പുതുക്കിക്കൊടുക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രി ജി.സുധാകരന്‍.

ഇങ്ങനെയുള്ള തദ്ദേശസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ പറ്റില്ലെന്ന് സുധാകരന്‍ പറഞ്ഞു. പലയിടത്തും മദ്യവില്‍പനശാലകള്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കുന്നത് വ്യാജമദ്യലോബിയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനകീയപ്രക്ഷോഭം ഭയന്ന് സിപിഎം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പടെ മദ്യവില്‍പനശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി.സുധാകരന്റെ വിമര്‍ശനം.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയപാതയോരത്തെ മദ്യവില്‍പനശാലകള്‍ മാറ്റുന്നതിനെതിരെ പലയിടത്തും നടക്കുന്ന സമരങ്ങളുടെ ഉദ്ദേശശുദ്ധിയെയും മന്ത്രി ചോദ്യം ചെയ്യുന്നു.

സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുന്ന തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ നിലപാട് അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *