മോദി വീണ്ടും അമേരിക്കയിലേക്ക്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വര്‍ഷം അവസാനം അമേരിക്ക സന്ദര്‍ശിക്കും.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോദിയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വൈറ്റ്ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.സന്ദര്‍ശനത്തിന്റെ തിയതി കൃത്യമായി ലഭിച്ചിട്ടില്ല.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബി.ജെ.പിയെ അനുമോദിച്ച് കൊണ്ട് ട്രംപ് മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

ഒബാമയുടെ ഭരണസമയത്ത് മോദി നാല് തവണ യു.എസ് സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഒബാമയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *