അഞ്ഞുറോളം ഇറച്ചിക്കടകള്‍ പൂട്ടിച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ശിവസേന പ്രവര്‍ത്തകര്‍ 500 ഇറച്ചിക്കടകള്‍ ബലം പ്രയോഗിച്ചു പൂട്ടിച്ചു. കെഎഫ്‌സിയുടെ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടെയാണ് പൂട്ടിയത്. കടകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടു നൂറോളം പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച കടകളില്‍ എത്തി നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷം ബുധനാഴ്ച രാവിലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലമായി കടകള്‍ പൂട്ടിച്ചത്.

 

നവരാത്രിയോടു അനുബന്ധിച്ചു ഇറച്ചി കടകള്‍ പൂട്ടണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവസേന പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പോലീന്റെ ഭാഗത്തുനിന്നു യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ കടകള്‍ പൂട്ടിച്ചതെന്നു ശിവസേന നേതാവ് റിത്തു രാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *