എം എം മണിക്ക് വി.എസിന്റെ മറുപടി

പാലക്കാട്: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി എം.എം.മണിക്ക് മറുപടിയുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്ന് വി.എസ് പറഞ്ഞു. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നതെന്നും മണിയുടെ പേര് പറയാതെ വി.എസ് സൂചിപ്പിച്ചു. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പപറഞ്ഞു.

ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ പിന്തുണച്ചും വിഎസിന്റെ പരാമര്‍ശങ്ങളെ തള്ളിയും മന്ത്രി മണി രംഗത്തെത്തിയിരുന്നു. മൂന്നാറില്‍ ഭൂമി കൈയേറ്റമില്ല. . വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകും.

 

മൂന്നാറിനെ കുറിച്ച് വി.എസ് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും പൂച്ചയും പട്ടിയും എന്നുപറഞ്ഞുവന്നവരെ മുന്പ് ഓടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *