അവിഹിത ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ യുവതി ഭര്‍ത്താവിനെ കൊന്ന് കെട്ടി തൂക്കി

ലുധിയാന: ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധത്തിലായ യുവതി ചെയ്തത് ഞെട്ടിക്കും. തന്റെ സുഹൃത്തുമായി അവിഹിതബന്ധം വിലക്കിയ യുവാവിനെ യുവതി കൊലപ്പെടുത്തി മരത്തില്‍ കെട്ടി തൂക്കി. ലുധിയാനയ്ക്കടുത്ത് ഭൈനി ദരേര വില്ലേജിലെ റായ്‌കോട്ടിനടുത്താണ സംഭവം.

കൊല്ലപ്പെട്ട ജഗല്‍നാഥ് സിങ് മദ്യ ബിസിനസായിരുന്നു. റായ്‌കോട്ടില്‍ മദ്യഷോപ്പ് ഉടമയായ ദേവീന്ദര്‍ സിങും സുഹൃത്തുക്കളും ചേര്‍ന്നാണ് ജഗല്‍നാഥിനെ കൊലപ്പെടുത്തിയത്. ജഗ്പാലും ഹര്‍ജീത്ത കൗറിന്റെയും വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷം കഴിഞ്ഞു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

ഇരുവരും സന്തോഷത്തോടെ വിവാഹജീവിതം മുന്നോട്ട് പോകുമ്പോഴാണ് ദേവീന്ദര്‍ സിങിന്റെ കടന്ന് വരവ്. പിന്നീട് ബിസിനസുമായി ബന്ധപ്പെട്ട് ജഗ്പാലിന്റെ ദേവീന്ദര്‍ സിങ് സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. തുടര്‍ന്നാണ് ജഗ്പാലിന്റെ ഭാര്യയുമായി ദേവീന്ദര്‍ അടുപ്പത്തിലാകുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

സുഹൃത്തുമായുള്ള ഭാര്യയുടെ വഴിവിട്ട ബന്ധം ജഗ്പാല്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ജഗ്പാലും ഹര്‍ജീത് കൗറും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ ചെന്ന് അവസാനിച്ചത്. ഹര്‍ജീതും കാമുകന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലനടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *