മദ്യശാല പൂട്ടല്‍: കോടതി ഉത്തരവ് നടപ്പാക്കണം എം.എം ഹസന്‍

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിയില്‍ പഴുതുകള്‍ ഉണ്ടാക്കുകയല്ല, കോടതി ഉത്തരവ് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. വരുമാന നഷ്ടത്തെ കുറിച്ച് ചിന്തിക്കാതെ മദ്യലഭ്യത കുറക്കാന്‍ നടപടിയെടുക്കണമെന്നും ഹസന്‍ മാധ്യമ പ്രവര്‍ത്തകരോട്പറഞ്ഞു.

ബിവറേജസ് കോര്‍പറേഷന്‍ അടച്ചുപൂട്ടിയ കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ മറ്റു വഴികള്‍ തേടുകയാണ്. ദേശീയ സംസ്ഥാന പാതകള്‍ റദ്ദാക്കുന്നത് അടക്കമുള്ള വഴികള്‍ തേടേണ്ടി വരുമെന്നാണ് ധനമന്ത്രി തോമസ്െഎസക് പറയുന്നത്. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളുടെ പ്രവര്‍ത്തന സമയം സര്‍ക്കാര്‍ കൂട്ടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *