സൗദി അറേബ്യ: സൗദിയില്‍ നിയന്ത്രണം വിട്ട വാഹനം ഒട്ടകത്തിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. സൗദിയിലെ അല്‍ ഹസയിലാണ് സംഭവം. നിലമ്പൂര്‍ പൂവത്തൂര്‍മുട്ടില്‍ കുഞ്ഞുമോന് വര്‍ഗീസ് (48)ആണ് മരിച്ചത് . അല്‍ഹസ ഹുഫൂഫില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്ന കുഞ്ഞുമോന് കടയിലേക്കുള്ള സാധനങ്ങളുമായി സനയ്യയില്‍ നിന്നു വരുമ്പോഴാണ് അപകടം.
ഓടിക്കൊണ്ടിരിക്കെ ഒട്ടകം വണ്ടിക്ക് മുന്നില്‍ ചാടുകയായിരുന്നു. സംഭവ സമയത്ത് തന്നെ സ്ഥലത്തെത്തിയ പോലീസ് കുഞ്ഞുമോനെ ഉടന്‍ തന്നെ കിങ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: നിര്‍മല. മക്കള്‍ : നിഥി, നിഖിത. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തിവരുന്നു.
