200 രൂപ നോട്ട് വരുന്നു

മുംബൈ: 200 രൂപ നോട്ടുകള്‍ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആര്‍ബിഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഗവണ്‍മെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ജൂണിന് ശേഷമായിരിക്കും 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ വക്താവ് തയാറായിട്ടില്ല.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. പിന്നാലെ 2000 500 രൂപ നോട്ടുകളാണ് വിപണിയിലേക്ക് എത്തിയത്.
പിന്‍വലിച്ച നോട്ടുകളുടെ എത്രശതമാനം തിരിച്ചെത്തി എന്ന് സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *