ഗോ സംരക്ഷ സംഘം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

ജയ്പുര്‍: രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കള്ളക്കടത്താരോപിച്ച് ഗോ സംരക്ഷ സംഘം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. ഹരിയാന സ്വദേശി പെഹ്ലു ഖാനാ(35)ണ് മരിച്ചത്.

പശുക്കളെ കടത്തുന്നതിനിടെ പെഹ്ലു ഖാനുള്‍പ്പെടുന്ന പതിനഞ്ചംഗ സംഘത്തെ രണ്ട് ദിവസം മുമ്ബാണ് ഗോ സംരക്ഷണ സംഘം ആക്രമിച്ചിരുന്നത്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഹരിയാനയിലെ നുഹ് ജില്ല സ്വദേശികളായ പതിനഞ്ച് പേര്‍ക്ക് നേരെ രണ്ട് ദിവസം മുമ്ബാണ് ഗോ സംരക്ഷണ സംഘം ആക്രമണം നടത്തിയത്. അല്‍വാര്‍ ദേശീയ പാതയില്‍ പശുക്കളുമായി പോവുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു ആക്രമണം. ഇതില്‍ ഗുരുതരമായി പരിക്കേറ്റ പെഹ്ലു ഖാനാണ് തിങ്കളാഴ്ച രാത്രിയില്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *