തിരുവനന്തപുരം: മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വലിയ കെട്ടിട മാഫിയകളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സത്യത്തിനും ധര്‍മത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നു.
ദേവികുളം സബ് കലക്ടറെ ആര്‍.എസ്.എസുകാരനെന്ന് വിളിച്ചത് സംഘടനക്കുള്ള അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
