പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല

തിരുവനന്തപുരം: മൂന്നാറില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ പെരുമാറിയിട്ടുള്ളൂവെന്നും മണി നിയമസഭയില്‍ വിശദീകരിച്ചു. ആദ്യതവണ മണി വിശദീകരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞിരുന്നില്ല.

 
പെന്പിളൈ ഒരുമൈ പ്രവര്‍ത്തകരെ താന്‍ ആക്ഷേപിച്ചിട്ടില്ല. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനലുകള്‍ സംപ്രേഷണം ചെയ്തത്. ചില മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ടൈന്നും മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *