കാസര്‍കോട് കോണ്‍ഗ്രസില്‍ കൂട്ടരാജി

കാസര്‍കോട്: അച്ചടക്ക നടപടിക്ക് വിധേയനായ ഡി.എം.കെ.മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡി.സി.സി ഭാരവാഹികള്‍ അടക്കം നാല്‍പത് പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.

കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിമതനായി മത്സരിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട്,? അച്ചടക്ക നടപടി പിന്‍വലിച്ച് മുഹമ്മദിനെ തിരിച്ചെടുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ കൂട്ടരാജിക്ക് കാരണമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *