ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ലക്‌നൗ: ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശില്‍ ജലാന്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. ബലാത്സംഗത്തിനിരയാക്കിതിനു ശേഷം കവര്‍ച്ചയും നടത്തി ഇരുവരെയും അറൈയ്യ ജലാന്‍ ദേശീയപാതയിലുള്ള മാലിന്യ കൂമ്ബാരത്തിനു സമീപം ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. തിരിച്ചറിയാത്ത എട്ടു പേര്‍ക്കെതിരെ കൂട്ട ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും കേസെടുത്തു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ജലാന്‍ അഡീഷണല്‍ എസ്പി എസ് സി ഷാക്യ അറിയിച്ചു. ഉടന്‍ തന്നെ കുറ്റവാളികളെ പിടികൂടുമെന്നും അദേഹം പറഞ്ഞു.

ജലാനില്‍ താമസിക്കുന്ന ദമ്ബതികള്‍ ജയ്പൂരിലേയ്ക്കുള്ള യാത്രാമധ്യേയാണ് സംഭവം ഉണ്ടായത്. ട്രെയിനില്‍ അറൈയ്യില്‍ എത്തിയ ദമ്ബതികള്‍ ബസ് തിരക്കിയെങ്കിലും അതേസമയം ലോഡ് കയറ്റിയ ഒരു വാന്‍ ഡ്രൈവര്‍ ദമ്ബതികളെ വാനില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മദ്യശാലയ്ക്കു സമീപം ഡ്രൈവര്‍ വാഹനം നിര്‍ത്തിയ സമയത്ത് എട്ടു പേര്‍ അതിക്രമിച്ചു കയറുകയായിരുന്നു. പിന്നാലെ ഭര്‍ത്താവിന്റെ കൈകള്‍ കൂട്ടിക്കെട്ടി വാഹനത്തിനുള്ളില്‍ എട്ടു പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നാലെ ദമ്ബതികളെ ദേശീയപാതയ്ക്കു സമീപം ഉപേക്ഷിച്ചു സംഘം കടന്നു.

അതിനുശേഷം ദമ്ബതികള്‍ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *