പത്തനംതിട്ട: പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം തുടങ്ങി കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം അടങ്ങുന്ന ലഘുലേഖയും പ്ലാസ്റ്റിക് കാരി ബാഗിനു പകരം തുണിസഞ്ചിയും നല്കുന്ന ജില്ലാ ഭരണകൂടത്തിന്റെ മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ പ്രചാരണത്തിന്റെ ഉദ്ഘാടനം പമ്പ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനംഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ വി.ആര്. പ്രേംകുമാര്‍, കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോ, സേഫ് സോണ്‍ സ്പെഷല്‍ ഓഫീസര്‍ പി.ഡി. സുനില്‍ ബാബു, കെഎസ്ആര്‍ടിസി സ്പെഷല്‍ ഓഫീസര്‍ സരിത് കുമാര്‍, ശുചിത്വ മിഷന് അസിസ്റ്റന്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എന്‍. മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുത്തു
