സ്ത്രീ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍കൂടി സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നു. നിര്‍ഭയ പദ്ധതിയുടെ ഭാഗമായി 500 കോടിയോളം രൂപ ചെലവഴിച്ചാണ് 983 റെയില്‍വേ സ്റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ദൃശ്യങ്ങള്‍ മികവുറ്റ രീതിയില്‍ പകര്‍ത്താന്‍ കഴിയുന്ന 19,000 ഹൈ ഡെഫിനിഷന്‍ സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിക്കുക. നിര്‍ഭയ പദ്ധതിപ്രകാരം 2013ലെ കേന്ദ്രബജറ്റില്‍, സ്ത്രീ സുരക്ഷയ്ക്കായി നീക്കിവെച്ച ആയിരം കോടി രൂപയുടെ ഫണ്ടില്‍ നിന്നാകും ഈ പദ്ധതിയ്ക്കായി തുക ചെലിവടുന്നത്.

നിലവില്‍ 344 റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് റെയില്‍വേ അതോറിറ്റി.

Leave a Reply

Your email address will not be published. Required fields are marked *