കാരുണ്യത്തിന്റെ കനിവുമായി തൃത്താല ലയണ്‍സ് ക്ലബ്ബിന് തുടക്കം

തൃത്താല- ജീവിതസായാഹ്്‌നത്തില്‍ ഒറ്റപ്പെടലിന്റെ നൊമ്പരമനുഭവിക്കുന്നവര്‍ക്ക് ലയണ്‍സ് ക്ലബ്ബിന്റെ സഹായം. തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പടിഞ്ഞാറങ്ങാടി സ്‌നേഹാലയത്തിലെ അന്തേവാസികളായ വയോജനങ്ങള്‍ക്ക് ധനസഹായം നല്‍കിയത്. തൃത്താല വെള്ളിയാങ്കല്ല് പൈറ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും ലയണ്‍സ് ക്ലബ്ബ് സെന്റീനിയല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.പി.നന്ദകുമാര്‍ നിര്‍വ്വഹിച്ചു. സഹായം ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തി സേവനമെത്തിക്കുകയാണ് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.

 

 

സ്‌നേഹാലയത്തിന് വേണ്ടി സെക്രട്ടറി യു.കെ.ജയരാജ്, മാനേജര്‍ കെ.കുഞ്ഞികൃഷ്ണപ്പിള്ള,അന്തേവാസി അബ്്ദുള്‍ഖാദര്‍ എന്നിവര്‍ സഹായം ഏറ്റുവാങ്ങി.
ചടങ്ങില്‍ ചെര്‍പ്ലശേരി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം.ശരത്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുഷമ നന്ദകുമാര്‍ ഭദ്രദീപം കൊളുത്തി. കാബിനറ്റ് സെക്രട്ടറി കെ.എം.അഷറഫ് പുതിയ ക്ലബ്ബ് അംഗങ്ങളുടെ സ്ഥാനാരോഹണം നടത്തി. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ പി.തങ്കപ്പന്‍, സോണല്‍ ചെയര്‍മാന്‍ ശശികുമാര്‍ ഗീതാഞ്ജലി,ചെര്‍പ്ലശേരി ലയണ്‍സ് സെക്രട്ടറി വി.സത്യനാരായണന്‍, സി.എ.വിമല്‍ വേണു, സജു കെ.ആന്റണി, സി.സുധീര്‍കുമാര്‍,വിഷ്ണു നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.എം.ഗംഗാധരന്‍ വൈദ്യര്‍, ഡോ.ഹുറൈര്‍കുട്ടി,കൃഷ്ണനുണ്ണി മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തൃത്താല ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് യു.വിജയകൃഷ്ണന്‍ സ്ഥാനാരോഹണ പ്രഭാഷണം നടത്തി. സെക്രട്ടറി വി.എം.സുബൈര്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *