കരിപ്പൂരില്‍ അറസ്റ്റിലായ സിമി പ്രവര്‍ത്തകന്‍ അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ സിമി പ്രവര്‍ത്തകന്‍, അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതിയെന്ന് പോലീസ്. കൊടിഞ്ഞി സ്വദേശിയായ സുഹൈബ് ആണ് കഴിഞ്ഞ ദിവസം കരിപ്പൂരില്‍ പിടിയിലായത്. വേങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പൈപ്പ് ബോംബ് സ്‌ഫോടന കേസിലും പ്രതിയാണ് ഇയാള്‍.

 

ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന് ഇയാള്‍ സഹായങ്ങള്‍ നല്‍കിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സിമിപ്രവര്‍ത്തകനായ ഇയാളെ കരിപ്പൂരില്‍ വെച്ച് ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. നടപടികള്‍ക്കായി ഗുജറാത്ത് പോലീസ് സുഹൈബിനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *