ഡേ കെയറുകളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കണം

തിരുവനന്തപുരം: ഡേ കെയര്‍ സെന്ററുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി: മനോജ് എബ്രഹാം നിര്‍ദ്ദേശിച്ചു. കൊച്ചിയിലെ കളിവീട് എന്ന ഡേ കെയറില്‍ ഉടമസ്ഥ കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഐ.ജിയുടെ നിര്‍ദ്ദേശം.

 

 

ഡേ കെയറുകളില എല്ലാ മുറികളിലും ക്യാമറ സ്ഥാപിക്കേണ്ടി വരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡേ കെയറുകളില്‍ ഒരു മാസത്തിനകം കാമറകള്‍ സ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്താനും എസ്.ഐമാരോട് നിര്‍ദ്ദേശിച്ചു.

ഇത്തരത്തില്‍ സ്ഥാപിക്കുന്ന കാമറകള്‍ വഴി ഡേ കെയറുകളിലെ കുട്ടികളുടെ വിവരങ്ങള്‍ മാതാപിതാക്കളുടെ സ്ര്‍മാര്‍ട്ട് ഫോണുകളിലോ കമ്പ്യൂട്ടറുകളിലോ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് സ്‌റ്റേഷനുകളില്‍ സംവിധാനം ഒരുക്കണമെന്നും ഐജിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *