പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവം: ദുബൈയില്‍ യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷ

ദുബൈ: പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തില്‍ യുവാവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ. നൈജീരിയക്കാരനായ 33 കാരനെയാണ് ദുബൈ കോടതി ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞാല്‍ ഇയാളെ നാട് കടത്താനും ഉത്തരവുണ്ട്.

രാത്രി പട്രോളിങ് ജോലിക്കിടെ അനധികൃതമായി മദ്യം ഒളിച്ച് കടത്തുന്നത് ശ്രദ്ധയില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ പിടികൂടുന്നതിനിടയിലായിരുന്നു സംഭവം. പോലീസിനെ കണ്ടതും ഓടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഉദ്യോഗസ്ഥന്‍ പിടിച്ചതോടെ പ്രതി കാലിനും കൈക്കും ചവിട്ടി പരിക്കേല്‍പ്പിച്ചു. പ്രതിയെ പിടിക്കാന്‍ മറ്റൊരു പോലീസ് സഹായത്തിന് എത്തിയെങ്കിലും കൂട്ട് പ്രതി 26 കാരന്‍ സഹായിയെ തള്ളി മാറ്റുകയും പിന്നീട് രണ്ട് പ്രതികളും ഓടി രക്ഷപ്പെടുകയുമായിരുന്നു.

കൈക്കും കാലിനും പൊട്ടലുണ്ടെന്ന് കണ്ടെത്തിയ കോടതി അക്രമിയെ ഒരു കൊല്ലത്തേക്ക് ശിക്ഷിച്ചു.ശിക്ഷ കഴിഞ്ഞാല്‍ നാട് കടത്താനും ഉത്തരവിട്ടു. കൂട്ട് പ്രതി 26 കാരന്‍ വ്യാപാരാടിസ്ഥാനത്തിലാണ് മദ്യം കൊണ്ട് പോകുന്നതെന്ന് കോടതിയെ ധരിപ്പിച്ചതോടെ ശിക്ഷയില്‍ നിന്നൊഴിവായി.

Leave a Reply

Your email address will not be published. Required fields are marked *