ധാക്ക: മണിക്കൂറില്‍150 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച മോറ കൊടുങ്കാറ്റില്‍ 81 മത്സ്യത്തൊഴിലാളികളെ കാണാതായി. കാണായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നാവിക സേന ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ നിരവധി പേര് മരിച്ചിരുന്നു.
ആയിരകണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായിരുന്നു. 144 മത്സ്യത്തൊഴിലാളികളെയാണ് കാണാതായതില്‍ 33 പേരെ ബംഗ്ലാദേശ് നാവിക സേനയും 30 പേരെ ഇന്ത്യന്‍ നാവിക സേനയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു.
