വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം

മലപ്പുറം: വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം. ജൂലൈ ഒന്നു മുതല്‍ 31 വരെ അര്‍ഹരായവര്‍ക്കു വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. 18ഫ21 പ്രായപരിധിയിലുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്താന്‍ പ്രത്യേക കര്‍മ പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി അതത് ബൂത്തുകളിലെ  ബി.എല്‍.ഒമാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവരെ കണ്ടെത്തി ഓണ്‍ലൈനായി ചേര്‍ക്കുന്നതിനും ഇവര്‍ പ്രേരിപ്പിക്കും.

ജൂലൈ എട്ട്, 22 തിയ്യതികളില്‍ ബി.എല്‍.ഒമാര്‍ വോട്ടര്‍പട്ടികയുമായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ പോളിങ് ബൂത്തുകളില്‍ ഉണ്ടാവും. വോട്ടര്‍പട്ടിക പരിശോധിക്കേണ്ടവര്‍ക്ക് ഈ ദിവസങ്ങളില്‍ ബൂത്തുകളിലെത്തിയാല്‍ വിവരമറിയാം. മരിച്ചവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ബി.എല്‍.ഒമാരെ അറിയിക്കണം.

വോട്ട്? ചെയ്യല്‍, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ പുതുമയാര്‍ന്ന പരിപാടികള്‍  സംഘടിപ്പിക്കുമെന്ന് കലക്ടര്‍ അമിത്മീണ അറിയിച്ചു. ജില്ലയില്‍ വേങ്ങര,തിരൂരങ്ങാടി,വള്ളികുന്ന്, മലപ്പുറം,കൊണ്ടോട്ടി, ഏറനാട്? നിയമസഭ മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കുറവാണ്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *