തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വീരവാദം മുഴക്കുന്ന അമിത് ഷായെ ട്രോളി കോടിയേരി

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തില്‍ വന്ന് ബിജെപി കേരളം പിടിക്കുമെന്ന് പറഞ്ഞ് പോകുമെന്നാണ് കോടിയേരിയുടെ പരിഹാസം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്ന് എഴുപത് പ്ലസ് നേടി കേരളം പിടിക്കുമെന്ന് പറഞ്ഞുപോയ ആളാണ്, ഇപ്പോള്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ കേരളം പിടിക്കുമെന്ന് പറയാനാണ് വന്നിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അമിത് ഷായുടെ ഈ മോഹം കേരളത്തില്‍ വിലപ്പോവില്ലെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.

കശാപ്പ് ഉത്തരവില്‍ കോണ്‍ഗ്രസ് നിലപാടിനേയും സിപിഐഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതുകൊണ്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുകയാണെന്നും എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ സമീപനം സ്വീകരിക്കുന്നില്ലെന്നും കോടിയേരി ചോദിക്കുന്നു. ജനങ്ങള്‍ മറുപടി ആഗ്രഹിക്കുന്നുണ്ടെന്നും കോടിയേരി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *