യെച്ചൂരിക്ക് നേരെ ഹിന്ദുസേന പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമം. ഡില്‍ഹി എ.കെ.ജി ഭവനിലേക്ക് ഇരച്ചുകയറിയ രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിക്കാനൊരുങ്ങിയത്. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്താനായി യെച്ചൂരി ഓഫിസിലേക്ക് കടന്നുവരികയായിരുന്നു യെച്ചൂരി. സി.പി.എം മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അക്രമികള്‍ കൈയേറ്റത്തിന് മുതിര്‍ന്നത്.

ബഹളത്തിനിടെ യെച്ചൂരി താഴെ വീണുവെങ്കിലും കൂടുതല്‍ പരിക്കുകളില്ലെന്നാണ് അറിയുന്നത്. ബഹളം കേട്ട് ഓഫിസിനകത്തു നിന്നും ഓടിയെത്തിയ പ്രവര്‍ത്തകര്‍ അക്രമികളെ കീഴ്‌പ്പെടുത്തി ഓഫിസില്‍ ഇരുത്തി. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *