മലപ്പുറം: കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ, വിവിധ മേഖലയില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികളെ ഭരണസമിതി അനുമോദിക്കുന്നു. എല്‍്.എസ്.എസ്., യു.എസ്.എസ്., എന്‍.എം.എം.എസ്. പരീക്ഷകളില്‍ വിജയകളായവരേയും എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടിയവരേയും തുല്യത പത്താംതരം പരീക്ഷയില്‍ ഉന്നതവിജയം നേടിയവരേയുമാണ് ആദരിക്കുന്നത്.
വിജയികളായ വിദ്യാര്‍ത്ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മാര്‍ക് ലിസ്റ്റ്, ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസം തെളിയിക്കുന്ന രേഖകളുമായി തിങ്കളാഴ്ച വൈകിട്ട് നാലിനകം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. കോഡൂരിലെ സ്ഥിരതാമസക്കാരായ ഗ്രാമപ്പഞ്ചായത്തിന് പുറത്തുള്ള വിദ്യാലയങ്ങളില്‍ പഠനം നടത്തിയവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 0483 2868756
