നാടെങ്ങും അലയടിച്ച് വന്‍ പ്രതിഷേധം

പത്തനംതിട്ട:  സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ഡല്‍ഹിയില്‍ എകെജി ഭവനില്‍ ആര്‍എസ്എസുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാടെങ്ങും വന്‍ പ്രതിഷേധം. ആര്‍എസ്എസ് കാടത്തത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ഇരവിപേരൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. പി സി സുരേഷ് കുമാര്‍ അധ്യക്ഷനായി. കെ കെ തങ്കപ്പന്‍, കെ സി സജികുമാര്‍, അഡ്വ. എന്‍ രാജീവ്, ജിജി മാത്യു, ബിജു വര്‍ക്കി, ഷിജു പി കുരുവിള, പി ബി അഭിലാഷ്, കെ  എന്‍ രാജപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പത്തനംതിട്ടയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ യോഗം ചേര്‍ന്നു. യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ പുരുഷോത്തമന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഏരിയ സെക്രട്ടറി എന്‍ സജികുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായര്‍, ഏരിയ കമ്മിറ്റിയംഗം കെ അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ ബ്‌ളോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *