ചേര്ത്തല: സര്ക്കാറിന്റ് പുതിയ മദ്യനയം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്. മദ്യനിരോധനം പ്രായോഗികമല്ല ഇതാണ് പ്രായോഗികമായ തീരുമാനമെന്നും എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
മദ്യനിരോധനത്തിന്റെ ഫലമായി കുട്ടികള് വരെ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയിരുന്നു. പുതിയ മദ്യനയത്തില് പിണറായിയെയും സര്ക്കാരിനെയും അഭിനന്ദിക്കുന്നു. ശുദ്ധമായ കള്ള് എല്ലാ ഹോട്ടലുകളിലും കൊടുക്കുന്നത് നല്ലതാണ്. മദ്യലോബി എന്നൊരു ലോബിയില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു
