ഫസലിനെ കൊന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ: പ്രതി സുബീഷിന്റെ മൊഴി

കണ്ണൂര്‍: തലശേരി ഫസല്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ഫസല്‍ വധക്കേസ് പ്രതി ചെമ്പ്ര സ്വദേശി സുബീഷാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. താനടക്കം നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊന്നതെന്ന് സുബീഷ് വ്യക്തമാക്കി.   ആര്‍.എസ്.എസ് കൊടിമരവുമ ബോര്‍ഡും സ്ഥിരമായി നശിപ്പിച്ചതിന്റെ പ്രതികരാമായിട്ടാണ് ഫസലിനെ കൊന്നതെന്ന് സുബീഷിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഇതോടെ സി.പി.എമ്മിനെ വര്‍ഷങ്ങളായി വേട്ടയാടുന്ന ഒരു കേസിനാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *