സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടുന്നതിനും ചാര്‍ജ്

കൊച്ചി: സ്വന്തം ബ്രാഞ്ചില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് പണം ഇടാക്കുന്നതിന് ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. എസ്.ബി.ഐയും ഫെഡറല്‍ ബാങ്കുമാണ് മുന്നറിയിപ്പില്ലാതെ ഇടപാടുകാരെ പിഴിഞ്ഞുതുടങ്ങിയത്. സീറോ ബാലന്‍സ് അക്കൗണ്ട് ഉള്ളവരോട് 1000 രൂപയില്‍ കുറയാതെ മിനിമം ബാലന്‍സ് നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിച്ച് എസ്.ബി.ഐ നോട്ടീസ് അയച്ചു തുടങ്ങി.

ഒരു മാസത്തില്‍ മൂന്ന് തവണ ബാങ്ക് വഴി അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് ചാര്‍ജൊന്നും ഈടാക്കുന്നില്ല. എന്നാല്‍ നാലാമത്തെ ഇടപാടിലും ഇടപാടുകാരന്‍ സ്വന്തം അക്കൗണ്ടിലേക്ക് അക്കൗണ്ട് തുറന്ന് അതേ ബ്രാഞ്ചില്‍ നിന്നും പണം നിക്ഷേപിച്ചാല്‍ 57 രൂപ 50 പൈസ എസ്.ബി.ഐ ഈടാക്കും. സിഡിഎം വഴി മറ്റ് ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുത്താല്‍ ഓരോ ഇടപാടിനും 25 രൂപ എസ്.ബി.ഐ ഇടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *