തിരുവനന്തപുരം: നാളെ കേരളത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തെന്നായിരുന്നു വാട്‌സ് ആപ്പ് വഴിയും മറ്റു സമൂഹ മാദ്ധ്യമങ്ങള്‍ വഴിയും പ്രചരിച്ചത്. ഇതേതുടര്‍ന്നാണ് ചെന്നിത്തല വിശദീകരണം നല്‍കിയത്.
