മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിച്ചു

മുംബൈ: മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദ്യശ്യം സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയായ പെണ്‍ക്കുട്ടിയാണ് മന്ത്രവാദ ചികിത്സയുടെ പേരില്‍ ക്രൂര പീഡനത്തിന് ഇരായായത്.

ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കലശലായ വയറു വേദനയെ തുടര്‍ന്നാണ് മന്ത്രവാദിയുടെ അടുത്തെത്തിച്ചത്. ചികിത്സയുടെ ഭാഗമായി മന്ത്രവാദി ചാണകം കഴിക്കാന്‍ നിര്‍ദേശിക്കുകയും. എന്നാല്‍ ചാണകം കഴിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ മര്‍ദിച്ച് ചാണകം തീറ്റിപ്പിക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനും മന്ത്രവാദിയും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടിണ്ട്. പ്രതികളില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *