പനി മരണം: ആരോഗ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നു

തിരുവനന്തപുരം: കേരളം പനിച്ച് വിറക്കുമ്പോള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ വിവിധ പനികള്‍ ബാധിച്ച് നൂറുകണക്കിനാളുകള്‍ മരിച്ചിട്ടും ഇതുവരെ ഈ പ്രശ്‌നത്തിന്റെ ഭീകരാവസ്ഥ കേരളത്തില്‍ മനസിലാകാത്തത് ആരോഗ്യമന്ത്രിയ്ക്ക് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴക്കാല രോഗങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സാധാരണയായി ജനുവരിയില്‍ തന്നെ ആരംഭിക്കേണ്ടതാണ്. ഈ വിഷയം വ്യക്തമാക്കി നിയമസഭയില്‍ പ്രതിപക്ഷം നിരവധി തവണ അടിയന്തരപ്രമേയം അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ വിഷയം സര്‍ക്കാരും ആരോഗ്യവകുപ്പും നിസാരമായി കണ്ടതിന്റെ പരിണിത ഫലങ്ങളാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ആശുപത്രിയിലാകട്ടെ ആവശ്യത്തിന് സൗകര്യങ്ങള്‍ പോലും ഇല്ല. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പോലും പനി വന്ന് കിടപ്പിലായ ഭീകര സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *