യോഗയെ മതത്തിന്റെ ഭാഗമാക്കാന്‍ ശ്രമം

തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ ഭാഗമായി ചിലര്‍ യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി ആര്‍ക്കും മനസിലാകാത്ത സൂക്തങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നു എന്നതാണ്. യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വമാണ് ശ്രമം നടക്കുന്നത്. യോഗയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കരുത്. അത്തരം ശ്രമങ്ങളെ ചെറുക്കണം. സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നേതൃത്വത്തിലും വിജിലന്‍സ് ഡയറക്‌ട്രേറ്റില്‍ ലോക്‌നാഥ് ബെഹറയുടെ നേതൃത്വത്തിലും യോഗ അഭ്യാസങ്ങള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *