കൊച്ചി : കൊച്ചി മെട്രോയിലെ പാമ്ബ് എന്ന രീതിയില്‍ പ്രചരിച്ച ചിത്രത്ത്തിന്റെ സത്യാവാവസ്ഥ മറ്റൊന്നാണ്.ആശുപത്രിയിയില്‍ അത്യാസന്ന നിലയില്‍ അനുജനെ കണ്ടു മടങ്ങും വഴി മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി മെട്രോയില്‍ കയറിയതാണ് ബധിരനും മൂകനുമായ എല്‍ദോ.കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ മദ്യപിക്കാറില്ലെന്നാണ് പുറത്തുവരുന്ന സൂചന.മരണാസന്നനായ അനുജനെ ഓര്‍ത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എല്‍ദോയെന്ന് ബന്ധുക്കള്‍ പറയുന്നു.
സ്വന്തം അനുജന്‍ മരണത്തോട് മല്ലിടുന്നത് കണ്ടതിന്റെ വിഷമത്തിലായിരുന്നു എല്‍ദോ എന്ന് അമ്മയും പ്രതികരിച്ചു. രണ്ടു കുട്ടികള്‍ക്കും സംസാരിക്കാന്‍ കഴിയാത്ത ഭാര്യയ്ക്കുമൊപ്പമാണ് ബധിരനും മൂകനുമായ എല്‍ദോയുടെ ജീവിതം.ഇതോടെ തെറ്റ് ഏറ്റു പറഞ്ഞ് നിരവധി പേര്‍ ക്ഷമാപണം നടത്തി.എല്‍ദോയെ അടുത്തറിയാവുന്ന നാട്ടുകാരും ഈ പാവത്തെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസത്തിനും മറുപടി നല്‍കാന്‍ കഴിയാതെ വിഷമിക്കുകയാണ് എല്‍ദോ.
