ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്പി

കൊച്ചി: കൊച്ചിയില്‍ വെച്ച് മലയാളത്തിലെ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്. തെളിവുകള്‍ ജാമ്യം തടയാന്‍ മാത്രം ശക്തമെന്നും റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു.

തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നാളെയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *