ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെ കുരുക്കി മെഡിക്കല്‍ കോളേജ് കോഴ

ന്യുഡല്‍ഹി: മെഡിക്കല്‍ കോളേജിന് കേന്ദ്രാനുമതി ലഭിക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഇന്നും ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. എന്നാല്‍ ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയില്ല.

 

ഇതേത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. മെഡിക്കല്‍ കോളേജ് അഴിമതിയില്‍ കഴിഞ്ഞ ദിവസവും സഭ തടസപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *